ബധിരർക്കും കേൾവിക്കുറവുള്ളവർക്കും, നിങ്ങളുടെ Android ഫോൺ മാത്രം ഉപയോഗിച്ച് ദൈനംദിന സംഭാഷണങ്ങളും ചുറ്റുപാടുമുള്ള ശബ്‌ദങ്ങളും Live Transcribe & Sound Notifications കൂടുതൽ ലഭ്യമാക്കുന്നു.
മിക്ക ഉപകരണങ്ങളിലും, ഈ ഘട്ടങ്ങൾ ഉപയോഗിച്ച് Live Transcribe & Sound Notifications തുറക്കാനാകും:
1. ഉപകരണത്തിന്റെ ക്രമീകരണ ആപ്പ് തുറക്കുക
2. ഉപയോഗസഹായി ടാപ്പ് ചെയ്യുക
3. ഏത് ഫീച്ചറാണ് നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ച്, Live Transcribe അല്ലെങ്കിൽ ശബ്‌ദ അറിയിപ്പുകൾ ടാപ്പ് ചെയ്യുക
Live Transcribe അല്ലെങ്കിൽ ശബ്‌ദ അറിയിപ്പുകൾ ആരംഭിക്കുന്നതിന്, നിങ്ങൾക്ക് ഉപയോഗസഹായി ബട്ടൺ, ജെസ്ച്ചർ അല്ലെങ്കിൽ ദ്രുത ക്രമീകരണം (
https://g.co/a11y/shortcutsFAQ) എന്നിവയും ഉപയോഗിക്കാം.
തത്സമയ ട്രാൻസ്‌ക്രിപ്ഷനുകൾ• 120-ലധികം ഭാഷകളിലും ഭാഷാഭേദങ്ങളിലും തത്സമയം ട്രാൻസ്ക്രിപ്ഷനുകൾ നേടുക. പേരോ ഗൃഹോപകരണമോ പോലെ ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഇഷ്ടാനുസൃത വാക്കുകൾ ചേർക്കൂ.
• ആരെങ്കിലും നിങ്ങളുടെ പേര് ഉച്ചരിക്കുമ്പോൾ വൈബ്രേറ്റ് ചെയ്യുന്ന തരത്തിൽ ഫോൺ സജ്ജീകരിക്കൂ.
• സംഭാഷണത്തിൽ പ്രതികരണങ്ങൾ ടൈപ്പ് ചെയ്യൂ.
• മെച്ചപ്പെട്ട ഓഡിയോ പ്രതികരണത്തിന് വയേർഡ്, Bluetooth ഹെഡ്സെറ്റുകളിലെയും USB മൈക്കുകളിലെയും ബാഹ്യ മൈക്രോഫോൺ ഉപയോഗിക്കുക.
• ഫോൾഡ് ചെയ്യാവുന്ന ഫോണുകളിൽ, ട്രാൻസ്ക്രിപ്ഷനുകളും ടൈപ്പ് ചെയ്ത പ്രതികരണങ്ങളും പുറത്തുള്ള സ്ക്രീനിൽ കാണിക്കുന്നതിനാൽ, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാണ്.
• ട്രാൻസ്ക്രിപ്ഷനുകൾ 3 ദിവസത്തേക്ക് സംരക്ഷിക്കൂ. സംരക്ഷിച്ച ട്രാൻസ്ക്രിപ്ഷനുകൾ 3 ദിവസം വരെ ഉപകരണത്തിലുണ്ടാകുന്നതിനാൽ അവ നിങ്ങൾക്ക് പകർത്തി മറ്റെവിടെയെങ്കിലും ഒട്ടിക്കാനാകും. ഡിഫോൾട്ടായി, ട്രാൻസ്ക്രിപ്ഷനുകൾ സംരക്ഷിക്കില്ല.
ശബ്‌ദ അറിയിപ്പുകൾ• പുക അലാറത്തിന്റെ ബീപ്പ് ശബ്‌ദം അല്ലെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ പോലുള്ള, നിങ്ങൾക്ക് ചുറ്റുമുള്ള പ്രധാന ശബ്‌ദങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ നേടുക.
• നിങ്ങളുടെ ഉപകരണങ്ങളിൽ നിന്ന് ബീപ്പ് ശബ്‌ദം ഉണ്ടാകുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് ഇഷ്‌ടാനുസൃത ശബ്‌ദങ്ങൾ ചേർക്കുക.
• നിങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാൻ കഴിഞ്ഞ 12 മണിക്കൂറിലെ ശബ്‌ദങ്ങൾ അവലോകനം ചെയ്യുക.
ആവശ്യകതകൾ:• Android 12 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ്
യുഎസിലെ ബധിരർക്കും കേൾവിക്കുറവുള്ളവർക്കുമുള്ള പ്രഥമ സർവകലാശാലയായ Gallaudet സർവകലാശാലയുമായി സഹകരിച്ചാണ് Live Transcribe & Sound Notifications വികസിപ്പിച്ചിരിക്കുന്നത്.
സഹായവും ഫീഡ്‌ബാക്കും• ഫീഡ്‌ബാക്ക് നൽകുന്നതിനും ഉൽപ്പന്ന അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും,
https://g.co/a11y/forum -ലെ ആക്‌സസ് ചെയ്യാവുന്ന Google ഗ്രൂപ്പിൽ ചേരൂ.
• Live Transcribe & Sound Notifications ഉപയോഗിക്കാനുള്ള സഹായത്തിന്,
https://g.co/disabilitysupport -ൽ ഞങ്ങളുമായി ബന്ധപ്പെടുക.
അനുമതികളുമായി ബന്ധപ്പെട്ട അറിയിപ്പ്മൈക്രോഫോൺ: നിങ്ങൾക്ക് ചുറ്റുമുള്ള സംഭാഷണം കേട്ടെഴുതാൻ Live Transcribe & Sound Notifications-ന് മൈക്രോഫോൺ ആക്സസ് ആവശ്യമാണ്. ട്രാൻസ്ക്രിപ്ഷനുകൾ അല്ലെങ്കിൽ തിരിച്ചറിഞ്ഞ ശബ്‌ദങ്ങൾ പ്രോസസ് ചെയ്‌തതിന് ശേഷം ഓഡിയോ സംഭരിക്കില്ല.
അറിയിപ്പുകൾ: 'ശബ്‌ദ അറിയിപ്പുകൾ' ഫീച്ചറുകൾക്ക് നിങ്ങളെ ശബ്‌ദങ്ങളെക്കുറിച്ച് അറിയിക്കുന്നതിന് അറിയിപ്പുകളിലേക്ക് ആക്‌സസ് ആവശ്യമാണ്.
സമീപമുള്ള ഉപകരണങ്ങൾ: Live Transcribe-ന് നിങ്ങളുടെ Bluetooth മൈക്രോഫോണുമായി കണക്‌റ്റ് ചെയ്യാൻ സമീപമുള്ള ഉപകരണങ്ങളിലേക്ക് ആക്‌സസ് ആവശ്യമാണ്.